കഥാ പാത്രവും ഞാനും രണ്ടെന്ന് പാർവതി !പിന്നെ രാജൻ സക്കറിയ എന്തയിരുന്നു എന്ന് സോഷ്യൽ മീഡിയ !!

2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കു‌ള്ള അവാര്‍ഡ് ലഭിച്ചത് പാര്‍വതിക്കാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വതിക്ക് അവാര്‍ഡ് ലഭിച്ചത്.

സമരരംഗത്തുള്ള എല്ലാ നേഴ്‌സുമാര്‍ക്കുമായി അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നായി‌രുന്നു പാര്‍വതിയുടെ ആദ്യ പ്രതികരണം.
‘പാര്‍വതിയെന്ന വ്യക്തിയല്ല പാര്‍വതി എന്ന നടി. അതുരണ്ടും രണ്ടാണ്.

ഞാന്‍ പാര്‍വതിയായിട്ടല്ല സിനിമയില്‍ അഭിനയിക്കുന്നത്. കഥാപാത്രമായിട്ടാണ്. സമൂഹത്തില്‍ എന്തു നടക്കുന്നു അത് പ്രതിഫലിപ്പിക്കുന്ന ഒരു ടൂള്‍ മാത്രമാണ് ഞാന്‍ എന്റെ വ്യക്തിത്വം തെളിയിക്കേണ്ട ഇടമല്ല.

എന്റെ പൊളിറ്റിക്ക്സും ചിന്തകളുമെല്ലാം വ്യക്തിപരമാണ്. എന്നെ വെറുത്താലും‘ – എന്നായിരുന്നു അവാര്‍ഡിനോട് പാര്‍വതി പ്രതികരിച്ചത്.

എന്നാല്‍, പാര്‍വതിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയകളിലും മമ്മൂട്ടി ആരാധകര്‍ക്കിടയിലും മറ്റൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. സംഭവം മറ്റൊന്നുമല്ല, രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തിൽ മമ്മൂട്ടി ചിത്രമായ കസബയെകുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശം തന്നെ വിഷയം.

‘അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും അങ്ങനെയുള്ള നായകന്മാരെ മഹത്വമത്കരിക്കുകയാണെന്ന് ചെയ്യുന്നത്’ എന്നായിരുന്നു പാര്‍വതി പറഞ്ഞത്.

പാര്‍വതിയുടെ ഈ പരാമര്‍ശം ഏറെ വിവാദങ്ങള്‍ സ്രഷ്ടിച്ചിരുന്നു. മമ്മൂട്ടി ചെയ്ത രാജന്‍സക്കറിയ ഒരു കഥാപാത്രം മാത്രമാണെന്നായിരുന്നു ആരാധകര്‍ വാദിച്ചത്. രാജന്‍സക്കറിയ പോലുള്ള കഥാപാത്രങ്ങള്‍ സമൂഹത്തില്‍ മഹത്വവത്കരിക്കപ്പെടുമെന്നായിരുന്നു പാര്‍വതി പ്രതികരിച്ചത്.

എന്നാല്‍, ഇപ്പോള്‍ അവാര്‍ഡ് ലഭിച്ച പാര്‍വതി ‘തനിക്കല്ല, പാര്‍വതിയെന്ന നടിക്കും സമീറയെന്ന കഥാപാത്രത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്’ എന്ന് പറഞ്ഞിരുന്നു. ഇത് പാര്‍വതിയുടെ ഇരട്ടത്താപ്പല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

‘കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞ പാര്‍വതി മമ്മൂട്ടി ചെയ്ത രാജന്‍ സക്കറിയയും കഥാപാത്രമാണെന്ന് എന്ത് കൊണ്ട് തിരിച്ചറിഞ്ഞില്ല എന്നാണ് ഒരു കൂട്ടം ആരാധകര്‍ ചോദിക്കുന്നത്.

‘സമൂഹത്തില്‍ എന്തു നടക്കുന്നു അത് പ്രതിഫലിപ്പിക്കുന്ന ഒരു ടൂള്‍ മാത്രമാണ് ഞാന്‍‘ എന്ന് പറഞ്ഞ പാര്‍വതി, സമൂഹത്തില്‍ നടക്കുന്ന കാര്യം തന്നെ രാജന്‍സക്കറിയയിലൂടെ പ്രതിഫലിപ്പിച്ച മമ്മൂട്ടിയും സംവിധായകന്റെ ഒരു ടൂള്‍ തന്നെയാണെന്ന് തിരിച്ചറിയാത്തത് എന്താണെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ഏതായാലും പാര്‍വതിയുടെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ കസബ വിഷയം വീണ്ടും ഒരു വിവാദത്തിന് കാരണമായേക്കുമോയെന്ന് കണ്ടറിയാം.
Relatd Video

Leave a Reply

Your email address will not be published. Required fields are marked *