ചിന്നു ഈ വർഷം പത്തിൽ ആട്ടോ ! ചിന്നൂന് ഡാൻസ് കളിക്കാനാണ് ഇഷ്ട്ടം സാനിയ അയ്യപ്പന്റെ കിടിലൻ ഇന്റർവ്യൂ!!!

പുതുമുഖതാരങ്ങളുമായി വെള്ളിത്തിരയിലെത്തിയ ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ക്യാംപസിന്റെ ക്വീന്‍ ആയി മാറി സാനിയ അയ്യപ്പന്‍ എന്ന മിടുക്കി. ഡാന്‍സ് റിസിനിമാ വിശേഷങ്ങളും. വനിതയ്ക്ക് നല്‍കിയ അഭിമുഖം വായിക്കാം.

ഡാൻസ് ക്വീൻ

ഡാൻസായിരുന്നു ചെറുപ്പം മുതലുള്ള ക്രേസ്. അങ്ങനെയാണ് മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസില്‍’ എത്തുന്നത്. ‘ബാല്യകാലസഖിയിൽ’ ഇഷാ തൽവാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് സിനിമയിലെ തുടക്കം.

‘എന്ന് നിന്റെ മൊയ്തീനിൽ’ പാർവതിയുടെ ചെറുപ്പം അഭിനയിച്ചിരുന്നു. പക്ഷേ, സിനിമ പുറത്തു വന്നപ്പോൾ സങ്കടമായി. ആ കഥാഭാഗം എഡിറ്റിങ്ങിൽ ഒഴിവാക്കപ്പെട്ടു. 2017ലെ ന്യൂ ഇയർ തീരുമാനമായിരുന്നു മുടിയിൽ പുതിയ സ്റ്റൈൽ. മുടിയുടെ നീളം കുറച്ച പുതിയ ലുക് കണ്ടപ്പോൾ പലരും ചോദിച്ചു. ശ്ശെ, എന്നാലും നീ ആ നീ ളൻമുടി വെട്ടിക്കളഞ്ഞല്ലോ എന്ന്.

ക്വീനിന്റെ ഒാഡിഷന് സാഫ്രോൺ ജാക്കറ്റൊക്കെയിട്ട് ഷോർട് ഹെയർ സ്റ്റൈലുമായാണ് പോയത്. ഭാഗ്യത്തിന് ക്വീനിലെ മെക്റാണിക്കായി അവർ അന്വേഷിച്ചതും അതു പോലൊരു ലുക് ആയിരുന്നു.
സെലിബ്രേഷൻ ക്വീൻ

സ്കൈ ബ്ലൂ ആണ് പ്രിയ നിറം. എങ്ങനെയുള്ള ഡ്രസ്സാണെങ്കിലും മോഡേൺ ലുക് വന്നാേല എനിക്ക് സമാധാനമാകൂ, ഷോർട് ടോപ്പും ജീൻസുമാണ് എന്റെ പിക്. ക്വീനിൽ ഓണം സെലിബ്രേഷൻ അഭിനയിക്കുമ്പോൾ അതായിരുന്നു പ്രധാന പ്രശ്നം.

മെക്കാനിക്കൽ ഡിപാർട്ട്മെന്റിലെ പിള്ളേർടെ ഓണാഘോഷമെന്ന് പറഞ്ഞപ്പോൾ ഷർട്ടും മുണ്ടും തലേക്കെട്ടുമാണെന്നാണ് ഞാൻ വിചാരിച്ചത്. റെഡ് സാരിയാണ് വേഷമെന്ന് പറഞ്ഞപ്പോൾ ഞാൻ മൊത്തത്തിൽ ഞെട്ടി.

മുൻപ് ഇതുവരെ സാരി യുടുത്തിട്ടില്ല. സാരിയുടുത്താൽ മാത്രം പോര, ആനപ്പുറത്തും കയറണം. എങ്ങനെയാകുമെന്നോർത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു. എല്ലാവരും കൂടെ പറഞ്ഞപ്പോൾ ഒരോളത്തിന് ഞാനങ്ങ് കേറി. സംഗതി മാസായിരുന്നു കേട്ടോ.

റൊമാന്റിക് ക്വീൻ

 

ഞാൻ ഫെയ്സ്ബുക് സ്റ്റാറ്റസിൽറിലേഷൻഷിപ്പിലാണ്. ശരിക്കും ആണോന്ന് ചോദിച്ചാൽ ആണ്, അല്ലെങ്കിൽ അല്ല. ഇതൊക്കെ ഈ പ്രായത്തിന്റെ ഒരു കാര്യമല്ലേന്നെ…..

സ്റ്റൂഡിയസ് ക്വീൻ

ഈ വർഷം പത്താം ക്ലാസിലാണ്. എട്ടാം ക്ലാസ് വരെ തമ്മനം നളന്ദ പബ്ലിക് സ്കൂളിലായിരുന്നു. അഭിനയവുമായി തിരക്കായപ്പോഴാണ് നാഷനൽ ഒാപ്പൺ സ്കൂളിൽ ചേർന്നത്.

ഫാഷൻ ഡിസൈനിങ് പ‍ഠിക്കണമെന്ന് മോഹമുണ്ട്. അച്ഛൻ അയ്യപ്പൻ എൻജിനീയറാണ്. ഞാനോ ചേച്ചി സാധികയോ എൻജിനീയറാകണമെന്ന് അച്ഛനും അമ്മ സന്ധ്യയ്ക്കും വലിയ ആഗ്രഹമായിരുന്നു.

ചേച്ചി ഡിഗ്രിക്ക് സൈക്കോളജിയാണ് തിരഞ്ഞെടുത്തത്. ക്വീൻ സിനിമയിൽ എൻജിനീയറിങ് വിദ്യാർഥിനിയുടെ കഥാപാത്രം കിട്ടിയപ്പോൾ അച്ഛനോട് പറഞ്ഞു. ജീവിതത്തിൽ ബി.ടെക്കിനു പോയില്ലെങ്കിലും സിനിമയിൽ അച്ഛന്റെ മോൾ ബി.ടെക്കാാ.
ഫൈറ്റിങ് ക്വീൻ

Leave a Reply

Your email address will not be published. Required fields are marked *