പൃത്വി മമ്മൂക്ക എന്നു വിളിച്ചപ്പോൾ പാർവതി മമ്മൂട്ടി എന്ന് വിളിച്ചു ! പാർവതിക്ക്എതിരെ വീണ്ടും സൈബർ പൊങ്കാല !!

വീണ്ടും എട്ടിന്റെ പണി കിട്ടി പാർവതി ഇന്നലെയാണ് മൈ സ്റ്റോറിയുടെ ട്രെയ്‌ലർ റിലീസായത്. മമ്മൂക്കയാണ് ട്രെയ്‌ലർ ഷെയർ ചെയ്തത്. പ്രിത്വിരാജ് വരെ ഇക്കാ എന്ന് വിളിച്ചപ്പോൾ പാർവതി മമ്മൂട്ടി എന്ന് വിളിച്ചാണ് പോസ്റ്റ് ചെയ്തത് അതിനെ ചൊല്ലിയാണ് ഫേസ്ബുക്കിൽ ട്രോൾ മഴ

കസബ വിവാദത്തോടുകൂടിയാണ് നടി പാര്‍വതിയ്‌ക്കെതിരെ മമ്മൂട്ടി ആരാധകര്‍ രംഗത്തെത്തിയിരുന്നത്. ഏറ്റവുമൊടുല്‍ മമ്മൂട്ടിയെ പേരെടുത്ത് വിളിച്ചെന്നാണ് പാര്‍വ്വതിക്കു നേരെയുള്ള ആരോപണം. ഒടുവില്‍ ഫാന്‍സുകാരുടെ സൈബര്‍ ആക്രമണത്തിനുശേഷം മമ്മൂട്ടി സര്‍ എന്നു തിരരുത്തിയിരിക്കുകയാണ് പാര്‍വതി.

നേരത്തെ മൈ സ്റ്റോറി ട്രെയ്ലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തിരുന്നു. മമ്മൂട്ടിയുടെ ഈ പോസ്റ്റ് പാര്‍വതി സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ‘ഞങ്ങളുടെ ചിത്രം മൈ സ്റ്റോറിയുടെ ട്രെയ്ലര്‍ ഷെയര്‍ ചെയ്ത മമ്മൂട്ടിക്ക് നന്ദി’ എന്നാണ് പാര്‍വതി പേജില്‍ കുറിച്ചത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. മമ്മൂട്ടിയെ എന്ന അഭിനേതാവിനെയും അതിലുപരി തന്നേക്കാള്‍ പ്രായമുള്ള ഒരാളെയും പേരെടുത്ത് വിളിച്ച പാര്‍വതിയുടെ നിലപാടാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

മൈ സ്‌റ്റോറിയുടെ ട്രൈലര്‍ പങ്കുവെച്ചതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പൃഥ്വിരാജും ചിത്രത്തിന്റെ സംവിധായിക രോഷ്‌നി ദിനകറും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാലിവര്‍ മമ്മൂക്കാ എന്നും മമ്മൂട്ടി സര്‍ എന്നും വിളിച്ച് ബഹുമാനിച്ചെന്നും പാര്‍വതി പേരെടുത്ത് വിളിച്ച് അപമാനിച്ചെന്നുമാണ് പാര്‍വതിയുടെ പോസ്റ്റിന് താഴെ ആരാധകര്‍ കമന്റായി കുറിക്കുന്നത്.

എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ജയ് എന്ന കഥാപാത്രമായി പൃഥ്വിയും താരയായി പാര്‍വതിയും എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *