പ്രിയക്ക് ഫോണുണ്ട്, പക്ഷേ ഉള്ളില്‍ സിം ഇല്ല!; മകള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടില്ലെന്ന് പിതാവ്

അഡാര്‍ ലൗവിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ക്ക് കണ്ണിറുക്കി തുറക്കുന്ന നിമിഷം കൊണ്ടാണ് ആരാധകര്‍ വര്‍ധിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലാതിരുന്ന താരത്തിനെ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുന്നത് ലക്ഷോപലക്ഷം ജനങ്ങളാണ്.

പ്രിയ പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് ഹിറ്റാകുന്നത്. പ്രൊമോഷണല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ നല്ലൊരു വരുമാനവും പ്രിയയെ തേടിയെത്തിയിട്ടുണ്ട്.

താരമാണെന്നുള്ളത് ശരി തന്നെ എന്നാല്‍ വീട്ടികാര്‍ ഇതുവരെ പ്രിയയ്ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടില്ല. ഫോണ്‍ കയ്യിലുണ്ടെങ്കിലും അതില്‍ സിമ്മില്ല. പ്രിയയുടെ അച്ഛന്‍ പ്രകാശ് വാര്യര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘പ്രിയ കയ്യില്‍ കൊണ്ട് നടക്കുന്ന ഫോണില്‍ സിം കാര്‍ഡില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം പ്രിയയ്ക്ക് നല്‍കിയിട്ടില്ല.

ഇതുവരെ പ്രിയയുടെ അമ്മയുടെ ഫോണ്‍ ആണ് അവള്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോള്‍ പോലും മൊബൈല്‍ ഹോട് സ്പോട് സജ്ജമാക്കുമ്പോഴാണ് അവള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം’.

പ്രകാശ് പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.,

അവള്‍ വെറുമൊരു സാധാരണ പെണ്‍കുട്ടിയായിരുന്നു എന്നാല്‍ വ്യത്യസ്തമായ ആഗ്രഹങ്ങളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്.

അതുപോലെ തന്നെ പാട്ടിനോടും നൃത്തത്തോടും അവള്‍ക്ക് നല്ല താല്പര്യവുമുണ്ടായിരുന്നുവെന്നും പ്രകാശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *