നിലമറന്ന് എസ്ബിഐ മാനേജര്‍; രോഗിയും വയോധികനുമായ കസ്റ്റമറിനെ ക്രൂരമായി അധിക്ഷേപിച്ചും അപമാനിച്ചും എസ്ബിഐ കോ‍ഴഞ്ചേരി അസി. ബ്രാഞ്ച് മാനേജര്‍; പ്രതിഷേധം ശക്തം

പരാതിയുമായെത്തുന്നവരെയും സഹായം തേടിയെത്തുന്നവരെയും അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ചില ഉദ്യോഗസ്ഥപ്രമുഖരുടെ ശൈലിയാണ്. അകാരണമായി തന്നെ ഇത്തരത്തിലുള്ള അപമാനം ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് ഏറിയപങ്കും.

അത്തരം ഒരു സംഭവമാണ് പത്തനംതിട്ട കോഴഞ്ചേരിയിലെ എസ്ബിഐ ബ്രാഞ്ചിലും നടന്നത്. ബ്രാഞ്ച് ഓഫീസില്‍ സഹായം തേടിയെത്തിയ ക്യാന്‍സര്‍ രോഗിയായ വയോധികനെ കടുത്ത ഭാഷയിലാണ് അസിസ്റ്റന്റ് മാനേജര്‍ അധിക്ഷേപിച്ചത്.

കാഴ്ചക്ക് ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ ഒരു ഫോം പൂരിപ്പിച്ച് തരുമോ എന്ന് ചോദിച്ചതാണ് അസിസ്റ്റന്റ് മാനേജരെ ചൊടിപ്പിച്ചത്. സഹായം ചോദിച്ച സാമുവലിനെ അപമാനിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *