അശ്ലീല നടി മിയാ ഖാലിഫ അഭിനയം നിര്‍ത്തിയതിന്റെ കാരണം; വിശദീകരണവുമായി താരം

ലോക പ്രശസ്ത അമേരിക്കന്‍ – ലബനീസ് അശ്ലീല നടി മിയാ ഖാലിഫ അഭിനയം നിര്‍ത്തുന്നു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലക്ഷക്കണക്കിന് വരുന്ന തന്റെ ആരാധകരെ നിരാശരാക്കിയാണ് മിയ ഖലീഫ താന്‍ ഇനി പോണ്‍ സിനിമകളില്‍ അഭിനയിക്കില്ലെന്നു പ്രഖ്യാപിച്ചത്. ഇതിനോടകം തന്നെ ലോകത്തേറ്റവും അധികം പ്രതിഫലം പറ്റുന്ന പോണ്‍ താരം എന്ന ഖ്യാതിയും നേടിയിരുന്നു ഈ ഇരുപത്തിയഞ്ചുകാരി.

ഒരു സുപ്രഭാതത്തില്‍ പോണ്‍ കരിയര്‍ അവസാനിപ്പിച്ചുവെങ്കിലും അതിന് പിന്നിലുള്ള കാരണം മിയ തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് മിയ.

മുസ്ലീം അശ്ലീല നടി എന്ന പേരിലാണ് മിയ ഖാലിഫ സ്വീകാര്യത നേടിയത്. ഇതിന്റെ പേരില്‍ നിരവധി ഭീഷണികളും ദാഇഷിന്റെ വധഭീഷണിയും മിയ ഖാലിഫക്ക് നേരെയുണ്ടായിരുന്നു.

‘ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുള്ളത് കൊണ്ടാണ് അഭിനയം നിര്‍ത്തുന്നതെന്നാണ് മിയ പറയുന്നത്. സൈക്ലിംഗ് താരം ലാന്‍സ് ആംസ്‌ട്രോങ്ങിന്റെ പോഡ് കാസ്റ്റിലാണ് മിയ അഭിനയം നിര്‍ത്തിയതിലെ കാരണം വ്യക്തമാക്കിയത്.

ഇരുപത്തിയഞ്ചുകാരിയായ മിയയാണ് pണ്‍ ഹബ്ബ് വെബ്‌സൈറ്റിന്റെ റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒരുവര്‍ഷം മുമ്പാണ് മിയയ്ക്ക് ഐഎസിന്റെ ഭീഷണിയുയര്‍ന്നത്. 21ാം വയസിലാണ് മിയ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചുതുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *