ഹർത്താലിന്റെ പേരിൽ തെമ്മാടിത്തമെന്ന് പാർവതി !ജനകീയ ഹർത്തലിനെതിരെ പാർവതി

ഹർത്താലിന്റെ പേരിൽ തെമ്മാടിത്തം നടത്തുകയാണെന്ന് നടി പാർവതി. ‘വഴി തടയുകയും റോഡിലിറങ്ങി ആളുകൾ അസഭ്യം പറയുകയും ചെയ്യുകയാണ്. കോഴിക്കോട് വിമാനത്താവളം–ചെമ്മാട്–കൊടിഞ്ഞി–താനൂർ റോഡിലാണ് പ്രശ്നം.’–പാർവതി പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെയായിരുന്നു പാർവതിയുടെ ട്വീറ്റ്. ഈ സന്ദേശം എത്രയും പെട്ടന്ന് ആളുകളിൽ എത്തിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പാർവതി പറയുന്നു. പൊലീസ് സ്ഥലത്തെത്തി ആളുകളെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും പാർവതി വ്യക്തമാക്കി.

ജമ്മു കശ്മീരിലെ കഠ്‌വയിൽ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഹർത്താലെന്ന വ്യജപ്രചാരണത്തെ തുടർന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങൾ തടയുന്നുവെന്ന് റിപ്പോർട്ട് വന്നിരുന്നു.

സമൂഹ മാധ്യമങ്ങൾ വഴിയായിരുന്നു ഹർത്താൽ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹർത്താലിൽ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *