മമ്മൂക്ക തരംഗം ആഞ്ഞടിക്കും ! ഈ വർഷം വരാൻ ഇരിക്കുന്നത് 10 മെഗാ പ്രോജ്കറ്റുകൾ

റിലീസിനൊരുങ്ങുന്നതും ചിത്രീകരണം പുരോഗമിക്കുന്നതും ഉടന്‍ തുടങ്ങുന്നതും കരാറായതും പറഞ്ഞു കേള്‍ക്കുന്നതുമായ ഇരുപതോളം സിനിമകളുമായി മലയാളത്തിന്റെ താര ചക്രവര്‍ത്തി.

ആരാധകരില്‍ ആവേശവും ആനന്ദവും നുരയാന്‍ ഇതില്‍ പരം എന്തു വേണം. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സിനിമകള്‍ അദ്ദേഹം ഏറ്റെടുത്തു കഴിഞ്ഞു. ഇതില്‍ മലയാളം, തമിഴ്, തെലുങ്ക്, മറാത്തി സിനിമകളുണ്ട്.

ഇവയില്‍ മിക്കതും നവാഗത സംവിധായകരുടെ സിനിമകളാണെന്നതും ശ്രദ്ധേയം. ഇതിനിടയില്‍ മറ്റു ചില സുപ്രധാന സിനിമകളോ സംരംഭങ്ങളോ വന്നാല്‍ മാത്രമാകും ഈ പട്ടിക തിരുത്തി താരം സഹകരിക്കുകയത്രേ.

കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയെ സംബന്ധിച്ച് മോശമായിരുന്നില്ല. വേറിട്ട കഥയും പശ്ചാത്തലവുമുള്ള നാലു സിനിമകള്‍ തിയേറ്ററിലെത്തി. അതില്‍ ഗ്രേറ്റ് ഫാദറും മാസ്റ്റര്‍ പീസും സാമ്പത്തിക നേട്ടമായപേ്പാള്‍ പുള്ളിക്കാരന്‍ സ്റ്റാറാ കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചു. ഈ വര്‍ഷവും താരത്തിന്റെ തുടക്കം പാളിയിട്ടില്ല. സ്ട്രീറ്റ് ലൈറ്റ് വ്യത്യസ്തമായ ത്രില്ലര്‍ എന്ന അഭിപ്രായം സ്വന്തമാക്കിയപേ്പാള്‍ ക്യാപ്റ്റനിലെ അതിഥി വേഷവും ശ്രദ്ധേയമായി.

എബ്രഹാമിന്റെ സന്തതികള്‍:
നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന എബ്രഹാമിന്റെ സന്തതികളാണ് ചിത്രീകരണം പൂര്‍ത്തിയാകുന്ന മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ ഡെറക് എബ്രഹാം എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് താരം. യുവനായകന്‍ ആന്‍സണ്‍ പോളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹനീഫ് അദേനി തിരക്കഥയെഴുതുന്ന ചിത്രം ഒരു ഫാമിലി ത്രില്‌ളറാണ്. ദി ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് ആദ്യമായാണ് മറ്റൊരു സംവിധായകനു വേണ്ടി തിരക്കഥയെഴുതുന്നത്.

മാമാങ്കം:
നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിലാണ് മമ്മൂട്ടി ഇപേ്പാള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ യോദ്ധാവായും , കര്‍ഷകനായും, സ്‌ത്രൈണഭാവമുള്ള പുരുഷനായും വേറിട്ട നാലു ഗറ്റപ്പുകളിലാണ് താരം. ചിത്രത്തില്‍ 35 മിനുട്ടിലധികം സ്‌ത്രൈണഭാവത്തിലാകും അദ്ദേഹം.

അതീവ രഹസ്യ സ്വഭാവത്തിലാണ് മാമാങ്കത്തിന്റെ ചിത്രീകരണം. ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്ത് പൂര്‍ത്തിയായി. രണ്ടാം ഷെഡ്യൂള്‍ ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ കൊച്ചിയില്‍ തുടങ്ങും. നാല് ഷെഡ്യൂളുകളായാണ് ചിത്രീകരണം. 50 കോടി മുതല്‍ മുടക്കിലാണ് ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ചരിത്രവും സങ്കല്‍പ്പവും ഇടകലര്‍ന്നതാണ് മാമാങ്കത്തിന്റെ കഥ. പതിന്നാറാം നൂറ്റാണ്ടാണ് ചിത്രത്തിന്റെ പശ്ചാത്തലം. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഇപേ്പാഴത്തെ മലപ്പുറം ജില്‌ളയിലെ തിരൂരിന് ഏഴ് കിലോമീറ്റര്‍ തെക്കു മാറി തിരുനാവായ മണപ്പുറത്ത് അരങ്ങേറിയിരുന്ന നദീതീര ഉത്സവമാണ് മാമാങ്കം.

മലയാളത്തിനൊപ്പം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റും. മലേഷ്യയിലും ഇന്തോനേഷ്യയിലും റിലീസുണ്ടാകും. വിവിധ ഭാഷകളില്‍ നിന്നായി എണ്‍പതോളം താരങ്ങള്‍ ചിത്രത്തിലുണ്ടാകും. പ്രശസ്തയായ ബോളിവുഡ് താരമാകും നായികാ കഥാപാത്രമായ ദേവദാസിയെ അവതരിപ്പിക്കുക. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഞ്ചു നടിമാരില്‍ രണ്ടു പേര്‍ ബോളിവുഡില്‍ നിന്നും മൂന്നു പേര്‍ മലയാളത്തില്‍ നിന്നുമാണ്.

കുഞ്ഞാലി മരയ്ക്കാര്‍

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാണ് മമ്മൂട്ടിയുടെതായി പ്രഖ്യാപിക്കപെ്പട്ട മറ്റൊരു വന്‍ ചിത്രം. ആദ്യ പോസ്റ്ററുള്‍പെ്പടെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആഗസ്റ്റ് സിനിമാസാണ് കഴിഞ്ഞ കേരള പിറവി ദിനത്തില്‍ ഈ ബിഗ് ബഡ്ജറ്റ് ചിത്രം പ്രഖ്യാപിച്ചത്.
ആറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ കാലത്ത് പോര്‍ച്ചുഗീസുകാരില്‍ നിന്നും മലബാര്‍ തീരം സംരക്ഷിക്കാന്‍ നിയോഗിക്കപെ്പട്ട നാവികപ്പടയുടെ തലവഅാര്‍ക്കുള്ള പേരായിരുന്നു കുഞ്ഞാലി മരക്കാര്‍. നാലു പ്രധാന കുഞ്ഞാലി മരക്കാര്‍മാരില്‍ കുഞ്ഞാലി മരയ്ക്കാറില്‍ നാലാമന്റെ കഥയാണ് ചിത്രം. 1498 – ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി നടന്ന ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചയാളായിരുന്നു കുഞ്ഞാലി മരക്കാറും പിന്‍ഗാമികളും. ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് മരക്കാന്‍മാരായിരുന്നു. ഇതില്‍ കുഞ്ഞാലി നാലാമന്റെ അവസാനത്തെ യുദ്ധമാണ് ചിത്രം.

പ്രശസ്ത സാഹിത്യകാരനായ ടി.പി രാജീവനും നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് കുഞ്ഞാലി മരയ്ക്കാര്‍ 4 ന്റെ തിരക്കഥയെഴുതുന്നത്. മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും. ഈ ചിത്രവുമായി ബന്ധപെ്പട്ട് നിരവധി അഭ്യൂഹങ്ങള്‍ നേരത്തേ ശകതമായിരുന്നു. അമല്‍ നീരദ് , ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ സംവിധായകന്റെതായി പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ അത് പിന്നീട് അമല്‍ നീരദ് തന്നെ നിഷേധിക്കുകയായിരുന്നു. വമ്പന്‍ സാങ്കേതികസംവിധാനങ്ങളും മികച്ച സാങ്കേതികപ്രവര്‍ത്തകരും ചിത്രത്തിന്റെ പിന്നണിയിലുണ്ടാകും.

ബിലാൽ :

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാലാണ് മമ്മൂട്ടിയുടെ ആരാധകര്‍ വലിയ ആവേശത്തേ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. കഴിഞ്ഞ വര്‍ഷമാണ് ബിഗ് ബിയുടെ രണ്ടാം ഭാഗം ആദ്യ പോസ്റ്ററുള്‍പ്പടെ സംവിധായകന്‍ പ്രഖ്യാപിച്ചത്.” കമിംഗ് സൂണ്‍, ബ്‌ളഡി സൂണ്‍” എന്ന ക്യാപ്ഷനോടെയാണ് അമല്‍ പോസ്റ്റര്‍ പരസ്യപെ്പടുത്തിയത്. എന്തായിരുന്നോ “ബിഗ് ബി” അതിന്റെ ഇരട്ടിയാകും “ബിലാല്‍” എന്നതിന്റെ പ്രധാന തെളിവാണ് ആദ്യ പോസ്റ്റര്‍. ഈ വര്‍ഷം ചിത്രീകരിക്കത്തക്ക തരത്തിലാകും ബിലാലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. അടുത്ത വര്‍ഷം തന്നെയാകും റിലീസും. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയാണോ അതോ ബിലാല്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള മറ്റൊരു കഥയുടെ അവതരണമാണോ രണ്ടാം ഭാഗമെന്നതില്‍ വ്യകതയയില്ല.
“സിനിമ പ്‌ളാന്‍ ചെയ്യാന്‍ കുറച്ചു സമയം എനിക്കു വേണം. “ബിഗ് ബി”യിലെ ചില കഥാപാത്രങ്ങള്‍ “ബിലാലി”ലും ഉണ്ടാകും എന്നുള്ളല്‌ളാതെ മറ്റൊന്നും ഇതു വരെ തീരുമാനമായിട്ടില്ല. 2018-ല്‍ തന്നെ “ബിലാല്‍” സംഭവിക്കും. ഒരു രണ്ടാം ഭാഗം എടുക്കണം എന്ന പദ്ധതി ഉണ്ടായിരുന്നെങ്കില്‍ അത് എനിക്ക് നേരത്തെ തന്നെ ചെയ്യാമായിരുന്നു. ആദ്യ ഭാഗം മാസ്‌സായി ആഘോഷിക്കപെ്പട്ടത് കൊണ്ട് മാത്രം ആ സിനിമയുടെ രണ്ടാം ഭാഗം എടുക്കണം എന്ന് എനിക്ക് ഇല്‌ളായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ആദ്യ ഭാഗത്തിന്റെ സൗന്ദര്യം കൂടി ഇല്‌ളാതാക്കാം എന്നേയുള്ളു. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ബിലാലിനെക്കുറിച്ച് ഒരു സിനിമ എടുക്കാനുള്ള കാരണം മറ്റൊന്നുമല്‌ള. രണ്ടാം ഭാഗത്തിന് വേണ്ടി നമുക്ക് ഇപേ്പാള്‍ മികച്ച ഒരു ഐഡിയ ലഭിച്ചിട്ടുണ്ട്. എന്നത് തന്നെ. “” അമല്‍ പറയുന്നു.

രാജ 2:

അതേ സമയം മമ്മൂട്ടി നായകനാകുന്ന മറ്റൊരു വന്‍ പദ്ധതിയായ രാജ ടു സംഭവിക്കുമെന്ന് സംവിധായകന്‍ വൈശാഖ് വ്യകതമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് രാജ ടു. നേരത്തേ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടവും ചിത്രത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. “രാജു ടു സംഭവിക്കും. എന്നാല്‍ അതിന് മുന്‍പ് മമ്മൂക്കയോടൊപ്പം മറ്റൊരു സിനിമ ആസൂത്രണം ചെയ്യുകയാണ്. അതാകും ആദ്യം പ്രദര്‍ശനത്തിനെത്തുക. എല്‌ളാം തീരുമാനിച്ച് അടുത്ത സിനിമ ഇതാണെന്ന് ഉറപ്പിച്ച ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കാം എന്നാണ് തീരുമാനം. ഇല്‌ളങ്കില്‍ അത് വലിയ ആശയക്കുഴപ്പമുണ്ടാക്കും. “” വൈശാഖ് വ്യകതമാക്കുന്നു.

കോട്ടയം കുഞ്ഞച്ചന്‍2:
അടുത്തിടേ ഏറ്റവുമധികം വാര്‍ത്താ പ്രാധാന്യം നേടിയ പ്രഖ്യാപനമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍2 . മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിയുടെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമാണ്

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കുള്ളനായാണ് മമ്മൂട്ടി അഭിനയിക്കുക. സംവിധായകന്‍ ഇക്കാര്യം വ്യകതമാക്കിയിട്ടുണ്ട്. ഹാസ്യത്തിനു മുന്‍തൂക്കം നല്‍കി , എല്‌ളാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപെ്പടുത്തുന്ന തരത്തിലാകും ചിത്രം ഒരുക്കുക.

വിശധ വിവരങ്ങള്‍ ലഭ്യമല്‌ള. ഇപേ്പാള്‍ കട്ടപ്പനയിലെ ഴത്വിക് റോഷന്‍ തമിഴില്‍ സംവിധാനം ചെയ്യുന്ന തിരക്കുകളിലാണ് നാദിര്‍ഷ. ദിലീപ് നായകനാകുന്ന ഒരു സിനിമയും അദ്ദേഹം സംവിധാനം ചെയ്യുന്നുണ്ട്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സഖാവ് പി.വിയാണ് മമ്മൂട്ടി നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം. ചിത്രത്തില്‍ കേരളത്തിന്റെ ഇടതു പക്ഷ മുഖ്യമന്ത്രിയായ പി.വി എന്ന കഥാപാത്രമാണ് താരത്തിന്. ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗവും മമ്മൂട്ടിയുടെതായി പറഞ്ഞു കേള്‍ക്കുന്നു. വന്‍ഹിറ്റായ മമ്മൂട്ടിയുടെ കഥാപാത്രം സേതുരാമയ്യരുടെ പുതിയ കേസന്വേഷണമാവും എസ്.എന്‍. സ്വാമി തിരിക്കഥ എഴുതുന്ന ചിത്രത്തിന്റെ കഥ.

മലയാളത്തില്‍ മാത്രമല്ല തമിഴ് തെലുങ്ക് മറാത്തി ഭാഷകളിലും മമ്മൂട്ടിയുടെതായി വന്‍ പ്രൊജക്ടുകളാണ് അണിയറയിലൊരുങ്ങുന്നത്. ഇതില്‍ റാം സംവിധാനം ചെയ്ത് നിരവധി അന്തര്‍ ദേശീയ ചലച്ചിത്ര മേളകളില്‍ അഭിനന്ദനങ്ങള്‍ സ്വന്തമാക്കിയ തമിഴ് ചിത്രം പേരന്‍പാണ് പ്രധാനം. ചിത്രം 47 -ാം റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

തമിഴിലെ നവ തലമുറ സംവിധായകരില്‍ പ്രധാനിയും ദേശീയ പുരസ്‌ക്കാര ജേതാവുമായ റാം തങ്കമീന്‍കള്‍ ഉള്‍പ്പടയുള്ള മികച്ച ചിത്രങ്ങളുമായി ദേശീയ തലത്തില്‍ ശ്രദ്ധേയനാണ്.
തെന്നിന്ത്യന്‍ താരസുന്ദരി അഞ്ജലിയാണ് പേരന്‍പിലെ നായിക. പ്രശസ്ത ട്രാന്‍സ് ജന്‍ഡര്‍ മോഡല്‍ അഞ്ജലി അമീറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അച്ഛനും മകളും തമ്മിലുള്ള ഇഷ്ടത്തിന്റെയും അതുമായി ബന്ധപെ്പടുന്ന

സംഭവവികാസങ്ങളുടെയും കഥയാണ് ചിത്രം. ടാക്‌സി ഡ്രൈവറായ അമുദന്‍ എന്ന കഥാപാത്രമാണ് മമ്മൂട്ടിക്ക്. ബേബി സാദനയാണ് മകളുടെ വേഷത്തില്‍. ശരത് കുമാര്‍ , സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി, സിദ്ദിഖ് തുടങ്ങി വന്‍ താര നിരയും ചിത്രത്തിന്റെ ഭാഗമാണ്. രണ്ടര വര്‍ഷം മുന്‍പാണ് പേരന്‍പിന്റെ ചിത്രീകരണം ആരംഭിച്ചത്. ഈ വര്‍ഷം തമിഴിലും മലയാളത്തിലുമായി ചിത്രം പ്രദര്‍ശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *