July 16, 2018
Breaking News

ലേഡി സൂപ്പർ താരത്തിന്റെ കാരുണ്യം ആഘോഷിച്ച് ജന്മനാട്!മഞ്ജു വീടു വച്ചു നൽകിയ അയൽക്കാരിയുടെ കഥ ഇങ്ങനെ!

നിർധനയായ അയൽക്കാരിക്ക് വിഷുക്കൈനീട്ടമായി മഞ്ജു വാര്യർ നൽകിയത് അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട്. തൃശൂര്‍ പുള്ള് ഗ്രാമത്തില്‍ മഞ്ജുവിന്റെ വീടിനു സമീപമുള്ള സുഭദ്ര കുമരനാണ് അയൽക്കാരി കൂടിയായ ലേഡി സൂപ്പർ താരത്തിന്റെ കാരുണ്യത്തിൽ വീടു സ്വന്തമായത്. വീടിന്റെ താക്കോല്‍ ദാനം തൃശൂര്‍ പുള്ള് ഗ്രാമത്തില്‍ ഉത്സവമായി മാറി.

ഭര്‍ത്താവ് മരിച്ചതോടെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ സുഭദ്രയുടെ ചുമലിലായി. കൂലിപ്പണി എടുത്തായിരുന്നു ഇവര്‍ ജീവിക്കുന്നത്. നല്ലൊരു കിടപ്പാടം പോലുമുണ്ടായിരുന്നില്ല ഇവര്‍ക്ക്. അങ്ങനെയാണു സുഭദ്രയ്ക്കു വീടു നിര്‍മ്മിച്ചു നല്‍കാന്‍ മഞ്ജു തീരുമാനിച്ചത്. ചാഴൂര്‍ പഞ്ചാത്തിന്റെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലേയ്ക്കാണു മഞ്ജു വാര്യര്‍ അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കിയത്.

 

ഒന്നര മാസം കൊണ്ടു സുഭദ്രയ്ക്കു വേണ്ടി 625 സ്‌ക്വയര്‍ ഫീറ്റ് ഭവനം നിര്‍മ്മിച്ചു. ബാക്കി വന്ന തുക മറ്റു മൂന്നു വീടുകളുടെ നിര്‍മാണത്തിനായി ചെലവഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *