നമ്മുക്ക് ഒരു ട്രിപ്പ് പോയലോ… ഏട്ടത്തിയുടെ ഫെറ്റോറ്റ് ഹിൽസ്റ്റേഷൻ… അതും ബുളറ്റിൽ..

“എന്റെ അമ്മു…. ഞാൻ ഒരു ടൂർ പോവാ ഓഫീസിൽ നിന്നാ…. നിന്റെ കാലും വച്ച് നീ എങ്ങനെയാ വരുവാ..”

അപ്പോഴെക്കും ചേട്ടത്തിയമ്മയുടെ മുഖം.. വാടിതുടങ്ങിയിരിരുന്നു… പാതി തളർന്ന് കാലുകളെ ശപിക്കുന്നുണ്ടായിരുന്നു മൗനമായി.. ഞാനും കുറ്റപ്പെടുത്തിയിട്ടുണ്ട് ആ പാവത്തെ…. പതിയെ ചെന്നു പിന്നാലെ ജനലയിൽ മുഖം ചേർത്ത് ഇരിപ്പാണ്…

“എന്താ ഏട്ടത്തി വിഷമം ആയോ….?”

പെട്ടന്ന് ഒരു സ്വപ്നത്തിലെന്ന് പോൽ പേടിച്ച് എന്നെ നോക്കിയിരിപ്പാണ്…

“എനിക്ക് വിഷമം ഒന്നും ഇല്ലാടാ… എന്റെ കുറവുകൾ ഞാൻ മനസ്സിലക്കാതെ… അല്ലെ…”

” എന്നോട് ഇപ്പോഴും ദേഷ്യം ഉണ്ടോ….?”

പതിയെ എന്നെ അടുത്തക്ക് വിളിച്ച്….. എൻ കവിളിൽ തലോടി…

” നീ എന്റെ അനിയൻ അല്ലാ ടാ… അപ്പോ അറിയാതെ വല്ലതും നീ പറഞ്ഞിട്ട് ഉണ്ടെങ്കിൽ ഞാൻ അല്ലെ ക്ഷമിക്കണ്ടെത്….. പിന്നെ എന്തിനാ ദേഷ്യം….”

“അറിഞ്ഞും അറിയാതെയും ഞാൻ ഒരുപാട് കരയിച്ചിട്ടുണ്ട്…. എന്നോട് ക്ഷമിക്കണം… ”

“അയ്യെ ഇത് എന്താ കൊച്ച് കുട്ടിയെ പോലെ അപ്പു….. ഇത് ഒന്നും നിനക്ക് ചേരില്ലാട്ടോ… നീ വാ വല്ലതും കഴിക്കാം…. ”

പതിയെ എന്റെ കൈയ്യും പിടിച്ച് വീൽചെയറും തള്ളി നടപ്പാണ് ഏട്ടനു മാത്രമേ ഏട്ടത്തിയോട് ദേഷ്യം ബാക്കി എല്ലാവർക്കും ഭയങ്കരാകര്യമാണ്…

“ഏട്ടത്തി ഞാൻ ഒരു കാര്യം പറഞ്ഞാൽ സമ്മതിക്കുമോ……?”

“എന്താ അപ്പു…..?”

” നമ്മുക്ക് ഒരു ട്രിപ്പ് പോയലോ… ഏട്ടത്തിയുടെ ഫെറ്റോറ്റ് ഹിൽസ്റ്റേഷൻ… അതും ബുളറ്റിൽ….”

നിർത്താതെ ചിരിയായിരുന്നു…. ചേച്ചി.

” നീ എന്താ ഏട്ടനെ പോലെ കളിയാക്കാനും തുടങ്ങിയോ… ഈ കാലും വച്ച് ഞാൻ എങ്ങനെയാ…… നീ പോയ ടാ ചെക്കാ.. ”

“എന്താ പേടിയുണ്ടോ ഏട്ടത്തിയമ്മെ ഈ അനിയന്റെ കൂടെ പോരാൻ…”

“പേടിയല്ലാ’……വേണ്ടാ അത് ശരിയാവില്ലാ…”

“ഓക്കെ ശരിയാവും.. ഞാൻ റെഡിയി വരാം… ഏട്ടത്തി പോയി റെഡിയായിക്കോ…”

കുറെ എതിർത്ത് എങ്കിലും പിന്നീട് സമ്മതിച്ചു…. അച്ഛന്റെയും അമ്മയുടെയും സമ്മതം വാങ്ങി… ഏട്ടനെ വിളിച്ച നേരത്തെ സമ്മതം വാങ്ങിച്ചിരുന്നു ഏട്ടത്തി അറിയാതെ കോട്ടും എടുത്ത് ഏട്ടത്തിയും കൂട്ടി ഇറങ്ങി…. കുറവുകൾ പറഞ്ഞ് കൂട്ടിലടച്ച് സ്വപ്നങ്ങൾ തേടി…. പറ്റിച്ചേർന്ന് ഇരിപ്പാണ് പേടിയുണ്ട് പാവത്തിന്…

” ഏട്ടൻ അറിഞ്ഞാൽ നിന്നെ കൊല്ലും ട്ടോ…. ”

” അത് ഒന്നും കുഴപ്പം ഇല്ലാ ഇത്തിരി നേരെത്തക്കാണ് എങ്കിലും എന്റെ… ചേച്ചിയുടെ ചുണ്ടിൽ ചിരിവന്നല്ലോ…. സന്തോഷം കണ്ടാല്ലോ… ഈ കണ്ണിൽ എനിക്ക് അത് മതി… ”

മിഴികൾ നിറഞ്ഞ് ഒഴുകിയിരുന്നു…. പതിയെ ഏട്ടത്തിയെ പൊക്കിയെടുത്തു വണ്ടിയിൽ ഇരുത്തി….. മെല്ലെ നിറഞ്ഞ് ഒഴുകിയ മിഴികൾ തുടച്ച് എന്റെ നെറുകയിൽ ഒന്നു ചുംബിച്ചു…

“ഒരുപാട് കൊതിച്ചിട്ടുണ്ട് ഇതുപോലെ അനിയനെ …. ഈ ചേച്ചിയുടെ കൂടെ നിന്ന് ഇഷ്ടങ്ങൾ ഒക്കെ നേടിതരുന്ന് ഒരു കുട്ടി കുറുമ്പായ് ഒരു അനിയനെ….. ”

” അതിനെന്താ ഏട്ടത്തി ഇനി ഞാൻ ഇല്ലെ….. ഇവിടെ എത്തിയതും ഏട്ടൻ വിളിക്കാൻ പറഞ്ഞതാ ചേച്ചി ഇതാ വിളിച്ചോ…… ”

“ഏട്ടനു എങ്ങനെ അറിയാം…”

“എന്റെ ഏട്ടത്തി ഞാൻ എന്റെ ഭാര്യ കൊണ്ട് അല്ലല്ലോ കറങ്ങാൻ ഇറങ്ങിയത്….. പിന്നെ നമ്മുടെ നാടാണ് സ്വന്തം അമ്മയുമായി പുറത്ത് ഇറങ്ങിയാൽ പോലും സാധാചര കണ്ണിലൂടെ നോക്കുന്ന പകൽ മന്യൻമാരുടെ നടാണ്… അത് ആദ്യം ഏട്ടനോട് സമ്മതം വാങ്ങിയത്….”

” എന്നോ ചെയ്ത് ഒരു പുണ്യമാവും നിന്റെ ഏട്ടന്നിലൂടെ ഇങ്ങനെയൊരു അമ്മയും അച്ഛനെയും…. ഒരു കുഞ്ഞ് അനിയയും കിട്ടിയത്..”

സന്തോഷം നിറഞ്ഞ് ഒഴുകിയിരുന്നു ആ മിഴികളിൽ…… ഞങ്ങൾ പിന്നെയും യാത്രകൾ തുടർന്നു ഇന്ന് പക്ഷെ അവനും ഉണ്ട് കൂട്ടിനു….. ഇടയ്ക്ക് ഓക്കെ ഒറ്റയ്ക്കും യാത്രകൾ തുടർന്നു ഞാൻ പതിയെ ഒഴിഞ്ഞ്മാറി…. സാധചര കണ്ണുകൾ ഞങ്ങളുടെ ചുറ്റിലും നിറഞ്ഞ് നിന്നിരുന്നു…. അത് എല്ലാം ചിരിയിൽ തള്ളി കളഞ്ഞ് ഞങ്ങൾ വിണ്ടും പറന്നു തുടങ്ങി ഏട്ടത്തിയുടെ കുഞ്ഞ് അനിയൻ ആയി….. ഇന്ന് ഏറെ സ്ന്തോഷമുള്ള ദിവസമാണ് പുതിയൊരു കുട്ടി കുറുമ്പൻ കൂടി വരാൻ പോവാണ് ഞങ്ങളുടെ വീട്ടിലെക്ക്……. സ്നേഹിക്കുക അതിരുകൾ ഇല്ലാതെ… നീയും ഞാനും ആരാണ് എന്ന് തിരിച്ചറിവിൽ നിന്ന് കൊണ്ട്…. നാട്ടുകാരെ സ്ന്തോഷിപ്പിച്ച് ജീവിക്കാൻ നോക്കിയാൽ വെറു വിഢിയായി പോകും ജീവിതത്തിൽ…..

മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *