” ഒരു സാധാരണക്കാരനില്‍ നിന്ന് സിനിമയില്‍ ഈ നില വരെ താന്‍ എത്തിയെന്നത് ഇപ്പോഴും അവിശ്വസനീയമാണ്.. ” ; വിജയ് സേതുപതി

തമിഴ് പ്രേക്ഷകരുടെ ഇഷ്ട നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്ന വിളിക്ക് തികച്ചും അനുയോജ്യനായ വിജയ് സേതുപതി നായകനായും , പ്രതിനായകനായുമെല്ലാം അണിനിരക്കാറുണ്ട് .

എന്നാല്‍ താനൊരു താരമാകാനല്ല ശ്രമിക്കുന്നതെന്നു വിജയ് സേതുപതി പറയുന്നു. താരമാകാനല്ല കഥാപാത്രമാകാനാണ് താന്‍ ഓരോ സിനിമയിലും അഭിനയിക്കുന്നത് . ഒരു പ്രത്യേക ശൈലി സ്വീകരിച്ചിട്ടില്ല, സ്വാഭാവികമായുള്ള അഭിനയം കാഴ്ചവെക്കാനാണ് ഓരോ തവണയും ശ്രമിച്ചിട്ടുള്ളത്.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നുംവിജയ് പാറയുന്നു.താരപദവി എന്നത് ജനങ്ങളുടെ കാഴ്ചപ്പാടാണ്. ജനങ്ങളുടെ ഈ സ്‌നേഹം താന്‍ അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല ചില സമയത്ത് അവരുടെ സ്‌നേഹം ഭയപ്പെടുത്താറുണ്ട്. സിനിമ എന്നിലേക്ക് സംഭവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എന്റെ കയ്യില്‍ പ്രത്യേക ഫോര്‍മുലകളൊന്നുമില്ല, വിശ്വസിക്കുന്നത് തിരക്കഥയിലാണ്.നല്ല സിനിമയുടെ ഭാഗമാകുക മാത്രമാണ് ലക്ഷ്യം.. നല്ല തിരക്കഥകളുമായി എന്നെ തേടി വരുന്നവരെ നിരാശരാക്കാന്‍ ആഗ്രഹിക്കാറില്ല. വ്യത്യസ്ഥത തേടുന്നതിന് കാരണം ജനങ്ങള്‍ തന്നില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകാന്‍ പോലും പരിഗണിക്കപ്പെടാതിരുന്ന വ്യക്തിയാണ് ഞാന്‍. ഒരു സാധാരണക്കാരനില്‍ നിന്ന് സിനിമയില്‍ ഈ നില വരെ താന്‍ എത്തിയെന്നത് ഇപ്പോഴും അവിശ്വസനീയമാണ്.അഭിനയം ഗൗരവകരമായി തന്നെയാണ് എടുത്തിട്ടുള്ളത്.

പരാജയപ്പെട്ടാലും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല. ഒരു അഭിനേതാവ് അങ്ങനെ ആയിരിക്കണമെന്ന് കരുതുന്നു. എത്രത്തോളം സമയം താന്‍ ഒരു സിനിമയില്‍ ഉണ്ടെന്നതല്ല അതിന്റെ സ്വാധീനമാണ് പ്രധാനമെന്നും താരം പറഞ്ഞു.‘ഒരു കഥാപാത്രമായി തന്നെയല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്ന് പറയുമ്ബോള്‍ സന്തോഷം തോന്നും. അത് ആ കഥാപാത്രത്തിന്റെ സവിശേഷത കൊണ്ട് മാത്രമാണ്. ഒരു സംവിധായകന്റെ കാഴ്ചപ്പാട് നടനെ സംബന്ധിച്ച്‌ പ്രധാനമാണ്. പുഷ്‌കര്‍ ഗായത്രിയും മണികണ്ഠനുമില്ലെങ്കില്‍ വിക്രം വേദയും ആണ്ടവന്‍ കട്ടളയുമുണ്ടാവില്ല.’

Leave a Reply

Your email address will not be published. Required fields are marked *