നസ്രിയ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്; അവളുടെ സന്തോഷമാണ് എന്റെ ഇഷ്ടം-തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ.

ആദ്യ സിനിമയായ കയ്യെത്തും ദൂരത്തിനു ശേഷം സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്ത് വിദേശത്ത് പഠിക്കാൻ പോയിതിരിച്ചുവന്ന ആളാണ് ഫഹദ്. അഭിനയമല്ല ഫിലോസഫിയാണ് അദ്ദേഹം വിദേശത്തുനിന്നും പഠിച്ചത്.

കോഴ്‍സ് പൂർത്തിയാകേണ്ട അവസാന സെമസ്റ്ററിൽ ആരോരുമറിയാതെ തിരിച്ച് നാട്ടിലേയ്ക്ക് മടക്കവും. വിദ്യാഭ്യാസ രീതിയിൽ വിശ്വസിക്കുന്നുണ്ടെങ്കിലും പഠിച്ച കാര്യങ്ങളിലൊന്നും തനിക്ക് വിശ്വാസമില്ലെന്നാണ് ഫഹദിന്റെ അഭിപ്രായം.ഞാൻ ഒരിക്കൽപോലും അഭിനയകളരിയിൽ ഇരുന്നിട്ടില്ല. അവിടെ എന്താണ് നടക്കുന്നതെന്നും അറിയില്ല.

അഭിനയം പഠിപ്പിക്കുന്ന അധ്യാപകരായ സുഹൃത്തുക്കൾ എനിക്കുണ്ട്.ഫിലിം സ്കൂളിൽ അഭിനയം പഠിച്ച് ഉന്നതങ്ങളിലെത്തിയ എത്രയോ പേരുണ്ട്. ഞാൻ എൻജിനിയറിങ്ങിനാണ് പോയത്. ഒന്നരവർഷം അത് പഠിച്ചു. പൂർത്തിയാക്കിയാലും പരാജയമാകുമെന്ന് ഉറപ്പായതോടെ വീട്ടിൽ പറഞ്ഞു. അവർ നിനക്ക് ഇഷ്ടമുള്ളത് ചെയ്തോളാനാണ് എന്നോട് പറഞ്ഞത്.

അങ്ങനെ എൻജിനിയറിങ്ങ് നിർത്തി. അതിന് ശേഷം ഫിലോസഫി പഠിക്കാൻ തീരുമാനിച്ചു. അത് ഇഷ്ടമായതോടെ അതിലേയ്ക്ക് കൂടുതൽ ശ്രദ്ധകൊടുത്തു. അങ്ങനെ മൂന്നരവർഷത്തോളം ഡിഗ്രി ചെയ്ത് അവസാന സെമസ്റ്ററിൽ അതു പൂർത്തീകരിക്കാതെ നാട്ടിലേയ്ക്ക് തിരിച്ചുവന്നു.ഫിലോസഫി എന്നെ ഏതെങ്കിലും രീതിയിൽ സഹായിച്ചെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

വിദ്യാഭ്യാസ രീതിയിൽ വിശ്വസിക്കുന്നുണ്ട്. പക്ഷേ പഠിച്ച കാര്യങ്ങളിലൊന്നും എനിക്ക് വിശ്വാസമില്ല. അവിടെയുള്ള ചുറ്റുപാടുകളും സുഹൃത്തുക്കളും എന്നെ സഹായിച്ചിട്ടുണ്ട്.അമൽ നീരദിന്റെ മികച്ച സിനിമകളില്‍ ഒന്നായിരിക്കാം വരത്തൻ.

സാധാരണ അമൽ നീരദ് സിനിമകളിൽ കാണാറുള്ള വെടിയും പുകയും സ്ലോ മോഷനുമൊക്കെ വരത്തനിലുമുണ്ട്. നസ്രിയ പറഞ്ഞപ്പോളാണ് ഞാൻ അറിയുന്നത്, ഈ സിനിമയിൽ അവൾ പാടുന്നുണ്ടെന്ന്. അത് അവളുടെ സന്തോഷം. ഞാൻ നസ്രിയയുടെ ആരാധകനാണ്. അവൾ വീട്ടിലും പാടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *