എനിക്ക് ഇപ്പോൾ ആകെ ഒരു അവസരം മാത്രമാണ് കയ്യിൽ ഉള്ളത് – അവസരങ്ങൾ നിഷേധിക്കപ്പെടുന്നു

സിനിമയിൽ നായികമാർക്ക് അവസരങ്ങൾ കുറഞ്ഞു വരുന്നത് പുതിയ സംഭവമല്ല. വിവാഹ ശേഷമോ, സിനിമകൾ തുടർച്ചയായി പരാജയപ്പെടുകയോ ചെയ്‌താൽ ലഭിക്കുന്ന അവസരങ്ങൾ കുറയാൻ സാധ്യതയുണ്ട്. നയൻതാര, തൃഷ, അനുഷ്‌ക തുടങ്ങി അപൂർവം നായികമാർക്ക് മാത്രമേ 30 വയസ്സിന് ശേഷവും മികച്ച അവസരങ്ങൾ ലഭിച്ചിട്ടുള്ളൂ.

അവസരങ്ങൾ ലഭിക്കുന്നില്ല എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി പാർവതി ഇപ്പോൾ. കസബ എന്ന ചിത്രത്തിലെ മമ്മുട്ടിയുടെ കഥാപാത്രത്തെ വിമർശിച്ചു സംസാരിച്ച അന്ന് മുതൽ നേരിടുകയാണ് പാർവതി തനിക്ക് നേരെ സോഷ്യൽ മീഡിയയിലും അല്ലാതെയുമുള്ള ആക്രമണം.

“എനിക്ക് ഇപ്പോൾ ആകെ ഒരു അവസരം മാത്രമാണ് കയ്യിൽ ഉള്ളത്. കഴിഞ്ഞ നാല് വർഷത്തിടയിൽ ഇറങ്ങിയ എന്റെ എല്ലാ പടങ്ങളും ഹിറ്റ് ആയിരുന്നു. ആ എനിക്കാണ് ഇപ്പോൾ ഒരു അവസരം മാത്രം ലഭിച്ചിരിക്കുന്നത്. എന്റെ അമ്മ പറയാറുണ്ട് ഞാൻ എം. ബി. എ. പഠിച്ചാൽ മതിയായിരുന്നു എന്ന്”

– പാർവതിയുടെ വാക്കുകൾ.ഇൻഡസ്ട്രിയിലെ മുൻനിര നായികമാരിൽ ഒരാൾക്ക് ഇത്തരം ഒരു തുറന്നു പറച്ചിൽ നടത്തേണ്ടി വന്നത് തികച്ചും നിരാശജനകമാണ്. സിനിമാ മേഖലയിൽ നടിമാർ അനുഭവിക്കുന്ന അവഗണയുടെയും അടിച്ചമർത്തലിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ് പാർവതിയുടെ വാക്കുകൾ വെളിവാക്കുന്നത്.

നടി അക്രമിക്കപ്പെട്ടപ്പോൾ അവൾക്കുവേണ്ടി ശക്തമായി സംസാരിച്ച ശബ്ദമാണ് പാർവതിയുടേത്. താരസംഘടനയായ അമ്മയുമായി വിയോജിപ്പുണ്ടായ ഘട്ടത്തിൽ അമ്മ വിട്ട് വിമൻ ഇൻ സിനിമാ കലക്ടീവ് (WCC) രൂപീകരിക്കുന്നതിലും പാർവതി മുൻപിൽ തന്നെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *