കാലത്തെയും ജീവിതത്തെയും പഴി പറയാതെ ആ മനുഷ്യൻ മുന്നോട്ട് നടക്കുകയാണ്. പല്ലില്ലാത്ത മോണ കാട്ടി തൊറ്റു കൊടുക്കാൻ മനസില്ല എന്ന് പറഞ്ഞു കൊണ്ട്

50 വർഷത്തെ നാടക ജീവിതം , 25 ഓളം വർഷത്തെ സിനിമ ജീവിതം , 60 ഓളം ചിത്രങ്ങൾ .. …. കെ.ടി എസ് പടന്നയിൽ – തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ നേരം പുലരും നേരമെത്തിയാല്‍ പോലും ജുബ്ബയുമിട്ടൊരു കടയുടമ പത്രവും വായിച്ചിരിപ്പുണ്ടാവും . അന്നാട്ടില്‍ ആദ്യം തുറക്കുന്ന കടയും അദേഹത്തിന്‍റെതാവും.

ഒരു സിനിമാനടനെന്ന വിശേഷണം അഴിച്ചു വെച്ച് ഉപജീവനം തേടുന്ന ഈ മനുഷ്യന്‍ നാരങ്ങ സോഡാ ഒരുക്കുന്ന വിധം കണ്ടാല്‍ നമ്മള്‍ സിനിമയില്‍ കണ്ട പടന്നയില്‍ തന്നെ ആണോ ഇതെന്ന് തോന്നിപോകും .പല്ലില്ലാത്ത മോണ കാട്ടി തൊറ്റു കൊടുക്കാൻ മനസില്ല എന്ന് പറഞ്ഞു കൊണ്ട് ആ മനുഷ്യൻ മുന്നോട്ട് നടക്കുകയാണ് കാലത്തെയും ജീവിതത്തെയും പഴി പറയാതെ.

അമ്പതു കൊല്ലാതെ കലാജീവിതവും പത്തിരുപതു കൊല്ലം സിനിമയില്‍ ഉണ്ടായിരുന്നിട്ടും പറയത്തക്കതായി ഒന്നും സമ്പാദിക്കാന്‍ പടന്നയിലിനു കഴിഞ്ഞിട്ടില്ല. പറയാനുണ്ടെങ്കില്‍ ആവോളം പരാതികളുണ്ട്. അങ്ങനെ പറഞ്ഞിരുന്നാൽ ജീവിക്കാനാകുമോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഇനിയുള്ള ജീവിതത്തെ മുന്നോട്ട് നയിച്ചു കൊണ്ടുപോകാനാണ് കണ്ണൻകുളങ്ങരയിൽ വർഷങ്ങൾക്ക് മുൻപ് കട തുടങ്ങിയത് .

സിനിമയെന്നാലൊരു മായാ ലോകമാണ് കഷ്ടപെട്ടവർ ആണ് അവിടെ രക്ഷപെട്ടവരേക്കാൾ കൂടുതൽ എന്നാ തിരിച്ചറിവാണ് അദ്ധേഹത്തെ ഈ പ്രായത്തിലും സിഗരറ്റും വിറ്റും സോഡാ നാരാങ്ങയടിച്ചും കുടുംബം പുലര്‍ത്താന്‍ പ്രാപ്തനാക്കിയത്. ഈ ജീവിത മാര്‍ഗം കണ്ടു കണ്ണ് തള്ളി നില്‍ക്കുന്നവരോട് ആ ചിരി മാത്രമേ പടന്നയിലെന്ന ഈ വൃദ്ധന് സമ്മാനിക്കാനുള്ളു.

വിധിക്ക് മുമ്പില്‍ തോറ്റുകൊടുക്കനാര്‍ക്കുമാവും പക്ഷെ ഈ എണ്‍പത്തിയഞ്ചാം വയസ്സിലും നെഞ്ചും വിരിച്ചു നിന്ന് ആ പുഞ്ചിരിയോടെയാ വിധിയെ നേരിടാന്‍ പടന്നയിലിനു മാത്രമേ സാധിക്കുകയുള്ളൂ. ജീവിതത്തില്‍ വീണാലും എഴുന്നേറ്റ് മുന്നോട്ട് ഓടിയവരെയേ എന്നും സ്മരിക്കപെട്ടിട്ടുള്ളൂ . സ്ക്രീനില്‍ അവസരങ്ങള്‍ കുറഞ്ഞെങ്കിലും അദ്ദേഹം അന്തസ്സോടെ ഇന്നും അധ്വാനിച്ചു ജീവിക്കുന്നു.

ജീവിതമെന്നാല്‍ അങ്ങനെയാണ് അത് മുന്നോട്ടു നീങ്ങുക തന്നെ ചെയ്യും .

Leave a Reply

Your email address will not be published. Required fields are marked *