ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ ലാലേട്ടനെ എഴുന്നേറ്റുനിന്നു തൊഴുതു ! ശ്രീകുമാരമേനോൻ പറയുന്നു !!

ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകര്‍ ഒടിയന്റെ വരവിനായി കാത്തിരിക്കുകയാണ് . മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ഡിസംബര്‍ 14ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. ഒടിയനാകാന്‍ വേണ്ടി മോഹന്‍ലാലിനെ കണ്ട കഥ പറയുകയാണ് സംവിധായകന്‍.

ഒടിയന്‍ സിനിമയിലെ ആദ്യത്തെ ഷൂട്ട് ചിത്രീകരിക്കുമ്പോള്‍ തന്നെ മോഹന്‍ലാല്‍ അമ്പരിപ്പിച്ചതായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.ഒടിയന്‍ എന്ന തന്റെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹിറ്റ് 96.7 എന്ന എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

കഥ പറഞ്ഞ് കേള്‍ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മുഖഭാവത്തിന്റെ മാറ്റം ശ്രദ്ധിച്ചിരുന്നുവെന്നും, അദ്ദേഹം പരകായ പ്രവേശം നടത്തിയെന്ന് മനസ്സിലായിരുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. അവിടുന്നങ്ങോട്ട് മാണിക്യനെ മാത്രമേ കണ്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ ഷോട്ട് തന്നെ അദ്ദേഹം മനോഹരമാക്കി. മോഹന്‍ലാലിനെ അല്ല മറിച്ച്‌ ഒടിയന്‍ മാണിക്യനെയാണ് ഞാന്‍ കണ്ടത്. അപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്ന് തൊഴുതുവെന്ന് ശ്രീകുമാര്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *