വിജയ് -അറ്റ്ലീ ചിത്രത്തിൽ മമ്മൂട്ടിയും !! ഞെട്ടിക്കുന്ന വാർത്താക്കയി കാത്തിരിക്കാം

മൂന്നു ചിത്രങ്ങളുടെ മിന്നും വിജയത്തിനുശേഷം അറ്റ്‌ലി തന്‍റെ അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ദളപതി വിജയ് നായകനാകുന്ന ചിത്രം എ ജി എസ് ഇന്‍റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്.എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജി കെ വിഷ്ണു ആണ് നിര്‍വഹിക്കുന്നത്. അനല്‍ അരശ് ആണ് സംഘട്ടന സംവിധാനം.

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം ചിത്രത്തിൽ മലയാളികളുടെ സ്വന്തം മമ്മൂട്ടിയും ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്. വിജയ്ക്ക് കേരളത്തിൽ വർധിച്ചു വരുന്ന ആരാധകരുടെ എണ്ണവും ഇതിനു ഒരു കാരണമാണ്. എന്നാൽ ചിത്രത്തിൽ മാമൂട്ടിക്ക് മുഴുനീള വേഷത്തിനു പകരം അഥിതി വേഷം ആയിരിക്കും എന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു !

Leave a Reply

Your email address will not be published. Required fields are marked *