ഇത് പുതിയ ചരിത്രം; 2.0യെ വീഴ്ത്തി മോഹൻലാൽ ചിത്രം ഒടിയൻ..!

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലെ ആദ്യ ഗാനം പുറത്തുവിട്ടതും ആരാധകർ ഇരുകൈയും നീട്ടിത്തന്നെയായിരുന്നു സ്വീകരിച്ചത്.

ഇന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐ എം ഡി ബി ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ഒടിയൻ. ഇന്നലെ വരെ നാലാമത് ആയിരുന്ന ഒടിയൻ ഇന്ന് ഉച്ച ആയപ്പോഴേക്കും ബ്രഹ്മാണ്ഡ ചിത്രമായ 2.0നെയും പിന്തള്ളി ഒന്നാം സ്ഥാനത്തു എത്തി കഴിഞ്ഞു.

ആദ്യമായാണ് ഒരു മലയാള ചിത്രം ഈ ലിസ്റ്റിലെ ആദ്യ പത്തിൽ വരുന്നത് എന്നിരിക്കെ ഒരു മലയാള ചിത്രം ഈ ലിസ്റ്റിൽ ഒന്നാമത് എത്തുക എന്നത് അത്ഭുതകരമായ കാര്യമാണ്.ബോളിവുഡ് ബിഗ് ബജറ്റ് ചിത്രമായ ഷാരൂഖ് ഖാന്റെ സീറോ, കന്നഡ സിനിമയിലെ ബ്രഹ്മാണ്ഡ ബഹുഭാഷാ ചിത്രമായ കെ ജി എഫ് എന്നിവയെല്ലാം ഒടിയൻ നടത്തിയ പടയോട്ടത്തിൽ പിന്നിലായി.ഡിസംബര്‍ പതിനാലിന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന ഡിസംബർ പതിനാലിന് ആണ് റിലീസ് ചെയ്യുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മോഹൻലാലിൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസ് ആയാണ് ഈ ചിത്രം ലോകം മുഴുവൻ ഒരേ ദിവസം റിലീസ് ചെയ്യുക. ഏതായാലും റിലീസിന് മുൻപേ തന്നെ ഫാൻസ്‌ ഷോകളുടെ എണ്ണത്തിൽ ഒടിയൻ മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *