മറ്റുഭാഷകളിലെ ചിത്രങ്ങളെ വാനോളം പുകഴ്ത്തുമ്പോൾ ജോസഫിനെ കണ്ടില്ലെന്നുനടിക്കരുത് !!

MAN WITH A SCAR……ആളൊഴിഞ്ഞ തീയേറ്റ്‌റുകളിൽ അല്ലെങ്കിൽ അഞ്ചോ പത്തോ ആളുകളുടെ മുന്നിൽ മാത്രം പ്രദർശിപ്പിച്ചു ഒടുക്കം ഒരാഴ്ച കൊണ്ട് നിർമ്മാതാവിന് നഷ്ടവും സംഭാവന നൽകി ബിഗ് സ്ക്രീൻ വിടരുത് എന്ന ആഗ്രഹതോടെ എഴുതുന്ന വാക്കുകൾ …..
നമ്മൾ തന്നെ വാനോളം പുകഴ്ത്തിയ രാക്ഷസൻ..

പരിയേറും പെരുമാൾ …96..തുടങ്ങി തമിഴ് പ്രോഡക്റ്‌സ് ഇപ്പോളും സമൂഹ മാധ്യമങ്ങളിലും ചില തിയേറ്റർ കളിലും ഇപ്പോളും ചർച്ച ആകുമ്പോ ഈ ചിത്രവും എല്ലാവരും കണ്ടു വിലയിരുത്തി അർഹിച്ച വിജയം കൊടുത്താൽ അണിയറ പ്രവർത്തകർക് ഇതു പോലുള്ള മികച്ച ലോ ബഡ്ജറ്റ് ചിത്രങ്ങൾ എടുക്കാൻ വല്യ പ്രചോദനം ആകും…

അങ്ങു കൊറിയ യിലും തമിഴിലും മാത്രമല്ല ഇങ്ങു മലയാളത്തിലും ഉണ്ടെടാ നല്ല യമണ്ഡൻ സ്ലോ പേസ് ത്രില്ലർ കൾ…..ഈ ചിത്രത്തിന്റെ ജോജോ യുടെ ഫിർസ്റ് ലുക്ക് പോസ്റ്റർ കണ്ടപ്പോ തന്നെ ഒരു ആകാംഷ ഉണ്ടായിരുന്നു.. പുറകെ ഒരു ടീസർ ഉം വന്നു….. എന്തായാലും കാണാണം എന്നു തീരുമാനിച്ചു… പിന്നീട് ചിത്രത്തിലെതായി ഇറങ്ങിയ ഓരോ പാട്ടുകളും മനം കവർന്നു…പൂമുത്തോളെ എന്നു തുടങ്ങുന്ന ഗാനം ഇപ്പോളും കാതുകളിൽ മുഴങ്ങുന്നു.

ഒരു ചേതക് സ്കൂട്ടർ ഉം സൻട്രോ കാറും വെച്ച് മാസ്സ് കാണിച്ച ജോജു വിനു തന്നെയാണ് കുതിര പവൻ… ശിക്കാർ പോലുള്ള ചിത്രങ്ങൾ തന്ന പദ്മകുമാർ എന്ന സംവിധായകന്റെ മറ്റൊരു ത്രില്ലർ….ഇത്രയും സമകാലീന പ്രസക്തി ഉള്ള വിഷയം ഒരു പക്ഷെ സാധാരണകാരൻ ഒരിക്കലും ചിന്തിച്ചിട്ട് പോലും ഇല്ലാത്ത നാം എല്ലാവരും ആധുനിക വൈദ്യ ശാസ്ത്ര തിന്റെ കരുണ എന്നു വിശ്വസിച്ച ഒരു പാട് കാര്യങ്ങളുടെ പൊയ്യ്‌മുഖം പൊളിച്ചെഴുതിയ പ്രമേയം അച്ചടകത്തോടെ അവതരിപ്പിച്ച ഷാഹി കബീർ നിങ്ങൾക്ക് ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ…

രഞ്ജിൻ രാജ് നിങ്ങളുടെ ഈണങ്ങൾ സിനിമയുടെ ആദ്യ ഭാഗങ്ങളിൽ വന്നു പോയെങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചിരുന്നു…ഒരു പാട് ക്ലോസ് അപ് ഷോട്ടുകൾ വേണ്ടി വന്ന ജോജു എന്ന നടന്റെ ക്യാൻവാസ് അത്രയും മനോഹരമായി ഒപ്പിയെടുത്ത കാമറ മാൻ മനേഷ് നിങ്ങളും അഭിനന്ദനം അർഹിക്കുന്നു…സ്ത്രീ കഥാപത്രങ്ങളുടെ ശക്തമായ സാമീപ്യം ചിത്രം അവശ്യപ്പെടുന്നില്ലെങ്കിലും ചെയ്ത വേഷങ്ങളോട് നീതി പുലർത്തിയ അഭിനേത്രികൾ…
സ്വന്തം പേരിൽ അഭിനയിക്കുക എന്ന ഭാഗ്യം കിട്ടിയ ജോജു(ജോസഫ് ജോർജ്) വും സുധി കോപ്പയും

എല്ലാത്തവണത്തെയും പോലെ കിട്ടിയ ചെറു വേഷങ്ങൾ പോലും മികച്ചതാകുന്ന ദിലീഷ് പോത്തനും മറ്റു അഭിനേതാക്കൾ ഇർഷാദും നമ്മടെ 10 ml അങ്കമാലി ചേട്ടനും അടക്കം എല്ലാരും മത്സരിച്ച് അഭിനയിച്ചു.

പറ്റുന്നവരെല്ലാം ഈ ആഴ്ച തന്നെ ചിത്രം കാണാൻ ശ്രമിക്കുക.. അടുത്ത ആഴ്ച്ച മിക്കവാറും തിയേറ്റർ വിടും ..അത് ഇട വരുത്താതിരിക്കുക…ടോറന്റ് കണ്ട് വാഴ്ത്താൻഉദ്ദേശിക്കുന്നവർനിർമാതാവിനെ മറന്നുപോകരുത്….ജോജു വിനെ മറന്നു പോകരുത്…..നമ്മക് ഇനിയും ചാർളി ഉം ഉദാഹരണം സുജാത യും പോലെ മികച്ച ചിത്രങ്ങൾ കിട്ടേണ്ടതാണ്……..

Leave a Reply

Your email address will not be published. Required fields are marked *